മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ വ്യാപകമായ തരത്തിൽ അശ്ലീല പ്രചരണങ്ങളാണ് ഇടത് സൈബർ ഇടങ്ങളിൽ നിന്നടക്കം വരുന്നത്. ഇടതനുകൂല മാദ്ധ്യമ പ്രവർത്തകരും സുരേഷ് ഗോപിക്കെതിരെ ഒരു ആയുധമെന്നോണം അപവാദങ്ങൾ പടച്ചു വിടുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരേഷ് ഗോപിയെ മോശമായി ചിത്രീകരിക്കുക എന്ന അജണ്ഡ വച്ചു കൊണ്ട് ചിലർ പ്രവർത്തിക്കുന്നുണ്ടെന്ന് ജനങ്ങളും പ്രതികരിക്കുന്നു. ഇപ്പോഴിതാ, സുരേഷ് ഗോപിക്ക് നേരെ നടക്കുന്ന കൂട്ട ആക്രമണങ്ങൾക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് മലയാള ചലച്ചിത്ര താരങ്ങൾ. സുരേഷ് ഗോപി എന്ന മനുഷ്യനെ വേട്ടയാടാൻ സമ്മതിക്കില്ലെന്ന് ഉറച്ചു പറയുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ.
കഷ്ടം എന്തൊരു അവസ്ഥ…വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല…കണ്ടിട്ടില്ല. ഒരുപക്ഷെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പ് പറയിക്കാൻ തോന്നിച്ചത്. സുരേഷേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ...- നടൻ ബാബുരാജ് കുറിച്ചു.
കഴിഞ്ഞ ഒരുപാട് വർഷങ്ങളായി സാറിനെ എനിക്കറിയാം. സർ, എന്താണെന്നും എങ്ങനെ ആണെന്നും അറിയാം. എന്നെ ഒരു മകളെപോലെ തന്നെയാണ് കണ്ടിരുന്നതും. അതുകൊണ്ട് ഒരു മകളെ പോലെ തന്നെ ഞാൻ പറയുന്നു.. Always with you സുരേഷ് സർ – നടി ശ്രീവിദ്യാ മുല്ലശ്ശേരി.
ഇവരെ കൂടാതെ, ടെലിവിഷൻ താരം അനുമോൾ, നടി സാധിക വേണു ഗോപാൽ, ബീന ആന്റണി തുടങ്ങി നിരവധി പേരാണ് സുരേഷ് ഗോപിക്ക് പിന്തുണയുമായി രംഗത്തു വന്നത്.