നിരവധി മികച്ച ചിത്രങ്ങളാണ് ഈ വർഷം പ്രേക്ഷകർക്ക് ലഭിച്ചത്. എന്തുകൊണ്ടും ഇന്ത്യന്‍ സിനിമയില്‍ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയേതെന്ന് പ്രവചിക്കാൻ പോലും സാധിക്കുന്നില്ല എന്നതാണ് സത്യം. ഇനി വമ്പൻ ഹിറ്റുകൾ പിറക്കാനിക്കുന്നത് അടുത്ത വർഷമാണ്. ഇന്ത്യന്‍ സിനിമയില്‍ വരാനിരിക്കുന്ന ഒരു പ്രധാന റിലീസിംഗ് വീക്കെന്‍ഡ് റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ടാണ്. പല ഭാഷകളിൽ നിന്നുമായി നിരവധി ചിത്രങ്ങളാണ് എത്താനിരിക്കുന്നത്.
അതിൽ പ്രധാനമായും മലയാള സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശരി ചിത്രം മലെെക്കോട്ടെെ വാലിബൻ തന്നെയാണ്. തമിഴിൽ നിന്നും എത്തുന്നത് പാ രഞ്ജിത്ത്- വിക്രം ചിത്രം തങ്കലാന്‍ ആണ്. ബോളിവുഡില്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദിന്‍റെ ഹൃത്വിക് റോഷന്‍ ചിത്രം ഫൈറ്ററും എത്തും. എന്നാൽ ഏറ്റവും വലിയ ക്ലാഷാകുന്നത് മലൈക്കോട്ടൈ വാലിബനും ഫൈറ്ററുമാണ്. ഈ രണ്ട് ചിത്രങ്ങളും ജനുവരി 25 നാണ് എത്താനിരിക്കുന്നത്. തങ്കലാൻ ജനുവരി 26 നാണ് എത്തുക. ഹൃത്വിക് റോഷന്‍, വിക്രം എന്നീ താരങ്ങളുടെ ചിത്രങ്ങൾക്കും കേരളത്തിൽ വലിയ ജനപ്രീതിയാണുള്ളത്.
താരരാജാവ് മോഹൻലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാകും മോഹൻലാലിന്റെ വരവെന്നതും ചിത്രത്തിന് പ്രതീക്ഷകൾ കൂട്ടുകയാണ്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സ്, മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിക്കുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥനന്ദി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബൻ മലയാളത്തിന് പുറമെ മറ്റു പ്രധാന ഭാഷകളിലും റിലീസാകും. തിരക്കഥ- പിഎസ് റഫീക്ക്, ഛായാഗ്രഹണം- മധു നീലകണ്ഠൻ, സംഗീതം- പ്രശാന്ത് പിള്ള, എഡിറ്റിംഗ്- ദീപു ജോസഫ് എന്നിവരാണ് അണിയറ പ്രവർത്തകർ.