കാർത്തി നായകനാവുന്ന പുതിയ ചിത്രം ജപ്പാൻ ദീപാവലി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് രാത്രി 10 മണിക്ക് പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഡ്രീം വാരിയർ പിക്ചർസിന്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു, എസ്.ആർ.പ്രഭു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് രാജു മുരുകനാണ്. കാർത്തിയുടെ 25-ാമത്തെ ചിത്രമാണ് ജപ്പാൻ.
കോമഡിക്കും ത്രില്ലറിനും ഒരേ പോലെ പ്രധാന്യം നൽകുന്ന ചിത്രത്തിന്റെ ടീസർ ദിവസങ്ങൾക്ക് മുൻപ് നിർമ്മാതാക്കൾ പുറത്ത് വിട്ടിരുന്നു. 24 മണിക്കൂറിനുള്ളിൽ രണ്ടര മില്യൺ കാഴ്ചക്കാരാണ് ടീസർ കണ്ടത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
അനു ഇമ്മാനുവൽ നായികയാവുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജി വി പ്രകാശ് കുമാറാണ്. പൊന്നിയൻ സെൽവൻ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹകൻ രവി വർമനാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹകൻ.
The countdown to a cinematic extravaganza begins! #JapanTrailer is coming your way at 1️⃣0️⃣ p.m. – stay tuned be amazed💥@Karthi_Offl @ItsAnuEmmanuel @vagaiyaar @ksravikumardir #Sunil @vijaymilton @sanalaman @gvprakash @dop_ravivarman @ActionAnlarasu @philoedit #Banglan… pic.twitter.com/H5G4HTAiMy
— Ramesh Bala (@rameshlaus) October 28, 2023
“>