തിരുവനന്തപുരം : സുരേഷ്ഗോപിയ്‌ക്കെതിരെ മാദ്ധ്യമപ്രവർത്തക ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ . ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്‌ക്ക് പിറക്കണമെന്നാണ് കൃഷ്ണകുമാർ കുറിച്ചത് .
‘ തെറ്റ് പറയാൻ പറ്റില്ല , ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്ക്ക് പിറക്കണം ‘ – എന്നാണ് കൃഷ്ണകുമാർ പങ്ക് വച്ച പോസ്റ്റിൽ പറയുന്നത് . ഒട്ടേറെ പേരാണ് പോസ്റ്റിന് കീഴെ താരത്തിന് പിന്തുണ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത് .രാഷ്‌ട്രീയം ആവാം രാഷ്‌ട്രീയം തലയിൽ കയറ്റി ചുമന്നുകൊണ്ട് നടക്കരുതെന്നും ,ഇതിന്റെ പിന്നിൽ കൃത്യമായ അജണ്ട ഉണ്ടെന്നുമാണ് കമന്റുകൾ.















