ഇസ്ലാമാബാദ്: പാകിസ്താന്റെ ക്രിക്കറ്റ് ബോര്‍ഡിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ നായകന്‍ റഷീദ് ലത്തീഫ്. പാക് ക്രിക്കറ്റ് ബോര്‍ഡും ചെയര്‍മാന്‍ സാക്ക അഷ്‌റഫും താരങ്ങളെ വഞ്ചിക്കുകയാണെന്നാണ് ലത്തീഫ് വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചുമാസമായ പത്തുപൈസ പോലും നല്‍കാതെയാണ് താരങ്ങളെ കളിപ്പിക്കുന്നതെന്നാണ് ലത്തീഫ് തുറന്നടിച്ചത്. അവര്‍ക്ക് അഞ്ചുമാസമായി ശമ്പളം നല്‍കിയിട്ടില്ല. ക്യാപ്റ്റന്റെ ഫോണ്‍ കോളിനോ സന്ദേശങ്ങള്‍ക്കോ അഷ്‌റഫ് മറുപടി നല്‍കിയില്ലെന്നും ലത്തീഫ് പറഞ്ഞു.
പിടിവി സ്പോര്‍ട്സിന്റെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ലത്തീഫിന്റെ ആരോപണം. ലോകകപ്പില്‍ തുടര്‍ച്ചയായ നാലു പരാജയങ്ങളുമായി ഏറെക്കുറെ പുറത്താകലിന്റെ വക്കിലാണ് പാകിസ്താന്‍. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടാണ് അവര്‍ പരാജയപ്പെട്ടത്.
”ബാബര്‍ അസം ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. പക്ഷേ അദ്ദേഹം പ്രതികരിക്കുന്നില്ല. ബോര്‍ഡ് സിഒഒ സല്‍മാന്‍ നസീറിനെയും ബാബര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അതിനും മറുപടിയില്ല. സ്വന്തം ക്യാപ്റ്റന് ഇവരൊന്നും മറുപടി നല്‍കാത്തതിന്റെ കാരണം എന്താണ്? എന്നിട്ട് നിങ്ങള്‍ പത്രപ്രസ്താവനകള്‍ ഇറക്കുന്നു.
വാര്‍ഷികകരാര്‍ പുതുക്കുമെന്നും നിങ്ങള്‍ പറയുന്നു. കഴിഞ്ഞ അഞ്ചുമാസത്തോളമായി കളിക്കാര്‍ക്ക് പ്രതിഫലം ലഭിച്ചിട്ടില്ല”. പിന്നെ എന്താണ് ഈ ടീമില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്. ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്, ബാബര്‍ ക്യാപ്റ്റന്‍ സി വഴങ്ങില്ല. അയാള്‍ക്ക് സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവില്ല. അതയാളുടെ ബാറ്റിംഗിനെയും ബാധിക്കും’-ലത്തീഫ് പറഞ്ഞു.















