എറണാകുളം; കേരളത്തെ ഞെട്ടിച്ച കളമശേരി കണ്‍വന്‍ഷന്‍ സെന്ററിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. ലിബിന എന്ന പേരുള്ള സ്ത്രീയാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ സ്വദേശമോ പ്രായമോ തുടങ്ങിയ വിവരങ്ങള്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല. പരിക്കേറ്റ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അമ്മയും കുട്ടിയുമടക്കമാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്.
വിവിധ ആശുപത്രികളിലായി 18 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കളമശേരി മെഡിക്കല്‍ കോളജ്, ആസ്റ്റര്‍ മെഡിസിറ്റി, സണ്‍റൈസ്, രാജഗിരി അടക്കമുള്ള ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നു രാവിലെ ഒമ്പതരയോടെ യഹോവയുടെ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ഹാളിലാണ് സ്‌ഫോടനമുണ്ടായത്. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.















