തൃശ്ശൂർ: ഗുരുവായൂരപ്പന് വഴിപാടായി കുഞ്ഞൻ രാമായണ സംഗ്രഹ ഗ്രന്ഥം. പുറനാട്ടുകര സ്വദേശി ആറ്റൂർ സന്തോഷ് കുമാറാണ് ഇഷ്ടദേവന് രാമായണം സമർപ്പിച്ചത്. 5 മില്ലിമീറ്റർ നീളവും അത്ര തന്നെ വീതിയുമുള്ളതാണ് ഗ്രന്ഥം.
ക്ഷേത്രത്തിൽ നേരിട്ട് എത്തിയാണ് സന്തോഷ് കുമാർ രാമായണം സർപ്പിച്ചത്. ഇദ്ദേഹം തന്നെയാണ് ചെറിയ രാമായണം രചിച്ചത്. ലോകത്തെ ആദ്യത്തെ സൂക്ഷ്മ സംക്ഷിപ്ത രാമായണമാണിതെന്ന് സന്തോഷ് കുമാർ പറഞ്ഞു.
ഇത് വായിക്കാൻ 3 സെ.മി. നീളത്തിലും 3 സെ.മീ വീതിയിലും ഉള്ള മിനിച്ചേർ രൂപം ഉൾകൊള്ളുന്ന പുസ്തകവും സന്തോഷ് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി രണ്ട് പൊന്നിൻ കിരീടങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞൻ രാമായണം ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത്















