കാമുകനുമായുള്ള ചിത്രം പങ്കുവെച്ച് മാളവിക ജയറാം. അടുത്തിടെ താൻ പ്രണയത്തിലാണെന്ന് മാളവിക അറിയിച്ചതിന് പിന്നാലെ കാമുകനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിറഞ്ഞു നിന്നിരുന്നു. സിനിമ രംഗത്തുള്ള വ്യക്തിയാണോ മാളവികയുടെ കാമുകന്‍ എന്ന രീതിയിലായിരുന്നു ചർച്ചകൾ. ഇപ്പോഴിതാ തന്റെ പ്രണയിതാവിനെ പരിചയപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മാളവിക ജയറാം.
പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ”എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം, നിനക്ക് ഹാപ്പി ബര്‍ത്ത് ഡേ. എന്നും എപ്പോഴും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു” എന്നാണ് മാളവിക ഫോട്ടോയ്‌ക്ക് നല്‍കിയ ക്യാപ്ഷന്‍.
അടുത്തിടെയാണ് ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നത്. മാളവിക പങ്കുവച്ച ചിത്രത്തിന് താഴെ കാളിദാസും പാർവതിയും കുറിച്ച കമന്റുകൾ വലിയ ശ്രദ്ധനേടിയിരുന്നു. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ചക്കിക്കുട്ടാ എന്നാണ് പാര്‍വതി കമന്റ് ചെയ്തത്.















