കൊച്ചി : സ്ത്രീ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങൾ വ്യക്തി ഹത്യ നടത്താനായി ഉപയോഗിക്കരുതെന്ന് നടി അശ്വതി . മാദ്ധ്യമപ്രവർത്തക ഉന്നയിച്ച ആരോപണത്തിൽ നടനും , മുൻ എം പിയുമായിരുന്ന സുരേഷ് ഗോപിയെ പിന്തുണച്ച് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലാണ് അശ്വതിയുടെ പരാമർശം.
‘ ഒരു നല്ല മനുഷ്യൻ … ഒരു നല്ല മനുഷ്യ സ്നേഹി … അകാലത്തിൽ വിധി അടർത്തി മാറ്റിയ പൊന്നോമനയുടെ ഓർമ്മകൾ ഇന്നും ഹൃദയത്തിൽ പേറുന്ന ഒരു നല്ല അച്ഛൻ … രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത് … തന്റെ പ്രവർത്തി ആ കുട്ടിയെ വേദനിപ്പിച്ചു എന്ന് അറിഞ്ഞ നിമിഷം തന്നെ നിരുപാധികം ക്ഷമ ചോദിച്ചത് തന്നെ ആ മനസിന്റെ വലിപ്പം … സ്ത്രീ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങൾ വ്യക്തി ഹത്യ നടത്താനും രാഷ്‌ട്രീയ മുതലെടുപ്പിനും ആയി ഉപയോഗിക്കാതിരിക്കുക … അതിന് ലഭിക്കുന്ന തിരിച്ചടികളുടെ കാലം വിദൂരം അല്ല.‘ – അശ്വതി പറയുന്നു.