ധാക്ക : സനാതന ധർമ്മം ഉപേക്ഷിച്ച് മറ്റ് മതങ്ങൾ സ്വീകരിച്ചവർ, ഇപ്പോൾ സനാതന ധർമ്മത്തിലേക്ക് മടങ്ങി വരുന്ന കാഴ്‌ച്ചയാണ് കാണാനാകുന്നത് . ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിലും, സനാതന ധർമ്മം സ്വീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ് . 100 ഓളം പേരാണ് ക്രിസ്തുമതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയത് .
ബംഗ്ലാദേശിലെ ഖഗ്രാചാരി ജില്ലയിൽ ഘർ ആര്യസമാജം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്താണ് 100 പേർ സനാതന ധർമ്മം സ്വീകരിച്ചത് . സനാതൻ ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയവർ ജൻജാതിയ ത്രിപുര സമുദായത്തിൽ നിന്നുള്ളവരാണ്. വർഷങ്ങൾക്കുമുമ്പ്, മിഷനറിമാർ അവരുടെ പൂർവ്വികരെയും നല്ല വസ്ത്രവും ഭക്ഷണവും വിദ്യാഭ്യാസവും നൽകാമെന്ന് പ്രലോഭിപ്പിച്ച് നൽകി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു.അവരുടെ സ്വാധീനത്തിൽ ധാരാളം ഹിന്ദുക്കൾ ക്രിസ്ത്യാനികളായി. ബംഗ്ലാദേശിലെ ഖഗ്രാചാരി ജില്ല ഉൾപ്പെടെയുള്ള ചട്ടോഗ്രാം ഹിൽ ട്രാക്ക് പ്രദേശത്തെ മലയോര മേഖലകളിൽ നിരവധി ക്രിസ്ത്യൻ മിഷനറി ഗ്രൂപ്പുകൾ സജീവമാണ്.
ഇത്തരത്തിൽ ക്രിസ്തുമതം സ്വീകരിച്ചവർ സമീപ വർഷങ്ങളിൽ പൂർവ്വികരുടെ യഥാർത്ഥ മതത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നു . അതിനുള്ള ശ്രമങ്ങളും നടത്തി വരികയായിരുന്നു. തുടർന്ന് ഇവർ പ്രാദേശിക ഹിന്ദു സംഘടനകളുടെ പ്രവർത്തകരുമായി ബന്ധപ്പെട്ടു. പിന്നാലെ ഹിന്ദു സംഘടനപ്രവർത്തകർ ‘ആര്യസമാജ’ത്തിന്റെ സഹായത്തോടെ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു . ചടങ്ങിൽ യാഗം നടത്തി, തീർത്ഥജലം സ്വീകരിച്ച് വേദമന്ത്രങ്ങൾ ഉരുവിട്ട് അവർ സനാതന മതത്തിലേക്ക് മടങ്ങിയെത്തി.















