കോഴിക്കോട്: എടച്ചേരിയിൽ തൊഴിലുറപ്പ് സ്ത്രീകളായ 8 പേർക്ക് ഇടിമിന്നലേറ്റു. തൊഴിലുറപ്പ് ജോലിക്കിടെയാണ് അപകടമുണ്ടായത്. ഇടിമിന്നലിനെ തുടർന്ന് ഒരു സ്ത്രീക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
എടച്ചേരിയിൽ മൃഗാശുപത്രിക്ക് സമീപം ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് സ്ത്രീകൾക്കാണ് ഇടിമിന്നലേറ്റത്. തൊഴിലാളികളുടെ നിലവിളി കേട്ട് സമീപത്തെ സ്‌കൂൾ അദ്ധ്യാപകർ എത്തിയപ്പോൾ സ്ത്രീകൾ തളർന്നു വീണ നിലയിലായിരുന്നു. ഉടൻ തന്നെ ഇവരെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി നാട്ടുകാർ പറഞ്ഞു. പൊള്ളലേറ്റ ഒരാളെ വടകര ജില്ലാ ആശുപത്രിയിലേക്കും മറ്റ് ഏഴ് പേരെ നാദാപുരം ആശുപത്രിയിലേക്കും മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടരുമാർ അറിയിച്ചു.