ജയ്പൂർ: കോൺഗ്രസ് നേതാവ് പ്രിയങ്കാ വാദ്രയെ പരിഹസിച്ച് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ. തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകും. എന്നാൽ വിജയിച്ചാൽ നിറവേറ്റുമെന്ന് യാതൊരു ഉറപ്പില്ലെന്നായിരുന്നു വസുന്ധര രാജെ പറഞ്ഞത്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾക്ക് പ്രതിവർഷം 10,000 രൂപ ഓണറേറിയമായി നൽകുമെന്ന് പ്രിയങ്ക ജുൻജുനുവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെയാണ് വസുന്ധര രാജെ പരിഹസിച്ചത്.
പ്രിയങ്കയും സഹോദരൻ രാഹുലും രാജസ്ഥാൻ സന്ദർശിക്കുമ്പോഴെല്ലാം അവർ ജനങ്ങൾക്ക് ധാരാളം വാഗ്ദാനങ്ങൾ നൽകും. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന് യാതൊരു ഉറപ്പുമില്ല. രാജസ്ഥാനിൽ കോൺഗ്രസാണ് ഭരിക്കുന്നത്. അഞ്ച് വർഷം അധികാരത്തിലിരുന്നിട്ടും സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നടപടി എടുത്തിട്ടില്ല.
ദിവസങ്ങൾക്ക് മുമ്പ് പ്രിയങ്ക രാജസ്ഥാൻ സന്ദർശിച്ചിരുന്നു. രാജസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. മോദിസർക്കാരിന്റെ നാരി ശക്തി പദ്ധതി ആത്മാർത്ഥമായി നടത്തിയിരുന്നെങ്കിൽ ഇവർക്ക് രാജസ്ഥാനിലെ സ്ത്രീകളെ സഹായിക്കാമായിരുന്നു. എന്നാൽ അതിന് തയാറായില്ലെന്നെന്നും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചാണ് രാജസ്ഥാനിലെ കുടുംബങ്ങൾക്ക് ഭയമെന്നും വസുന്ധര രാജെ പറഞ്ഞു.
രാജസ്ഥാനിൽ സ്ത്രീകൾക്ക് നേരെ വലിയ ആക്രമണമാണ് നടക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയെ മന്ത്രിയെ നിയമസഭയിൽ പ്രവേശിപ്പിക്കാതെ മർദ്ദിക്കുന്ന സ്ഥിതി വരെ രാജസ്ഥാനിലുണ്ടായി. രാജേന്ദ്ര സിംഗ് ഗുദ്ദ എന്ന മന്ത്രിയുടെ തുറന്നുപറച്ചിലിനെ തുടർന്ന് രാജ്സ്ഥാനിൽ വലിയ പ്രതിസന്ധിയാണ് സംജാതമായത്. എന്നാൽ അദ്ദേഹത്തിന്റെ ആരോപമത്തിൽ കാര്യമായ അന്വേഷണണുണ്ടായതുമില്ല. നവംബർ 25നാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.















