കൊച്ചി : സുരേഷ് ഗോപിയെ ചേർത്ത് പിടിച്ച് സ്നേഹ ചുംബനം നൽകുന്ന ചിത്രം പങ്ക് വച്ച് നടി ശ്രീവിദ്യ മുല്ലശ്ശേരി . പ്രിയപ്പെട്ടസ് സുരേഷ് ഗോപി സാർ എന്നും ഹൃദയത്തിലുണ്ട് എന്ന വാക്കുകളാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത് . ഒട്ടേറെ പേരാണ് ചിത്രത്തിന് പോസിറ്റീവ് കമന്റുകളുമായി എത്തിയിരിക്കുന്നത് .
ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയാൻ കഴിയുന്ന ചിത്രമാണിതെന്നും , അകാലത്തിൽ വേർപിരിഞ്ഞു പോയ മകളുടെ സ്ഥാനത്താണ് അദ്ദേഹം പെണ്മക്കളെ കാണുന്നതെന്നുമാണ് കമന്റുകൾ. മാദ്ധ്യമപ്രവർത്തകയുമായി ബന്ധപ്പെട്ട് ആരോപണമുയർന്നപ്പോഴും ശ്രീവിദ്യ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. വർഷങ്ങളായി സാറിനെ അറിയാമെന്നും തന്നെ മകളെ പോലെയാണ് തന്നെ കണ്ടിരിക്കുന്നതെന്നുമാണ് ശ്രീവിദ്യ മുല്ലശ്ശേരി കുറിച്ചത്.















