ഗാന്ധിനഗർ: ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സർദാർ വല്ലഭഭായ് പട്ടേലിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുജറാത്തിലെ ഏകതാ പ്രതിമയിൽ സർദാർ വല്ലഭഭായ് പട്ടേലിന് പുഷ്പാർച്ചനയും നടത്തി. അദ്ദേഹത്തിന് ഭാരതത്തോടുണ്ടായിരുന്ന അർപ്പണബോധത്തെക്കുറിച്ച് എക്സിൽ കുറിപ്പും പങ്കുവെച്ചിരുന്നു.
‘സർദാർ പട്ടേലിന്റെ ജയന്തി ദിനത്തിൽ, അദ്ദേഹം നമ്മുടെ രാജ്യത്തിന് വേണ്ടി ചെയ്ത ചൈതന്യവും ദർശനപരവുമായ രാഷ്‌ട്രതന്ത്രങ്ങളെയും അർപ്പണ ബോധത്തെയും ഞാൻ ഓർക്കുന്നു. ദേശീയോദ്ഗ്രഥനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത നമ്മെയും അതിലേക്ക് നയിക്കുകയാണ്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സേവനത്തോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു..’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
#WATCH | PM Modi pays tributes to Sardar Vallabhbhai Patel on his birth anniversary pic.twitter.com/K2rXhxUcfh
— ANI (@ANI) October 31, 2023
ഗുജറാത്തിലെ പട്ടേൽ ചൗക്കിൽ സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മവാർഷികത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങിൽ പ്രധാനമന്ത്രി ഏകതാ സത്യാവാചകം ചൊല്ലിക്കൊടുത്തു.















