കൊല്‍ക്കത്ത: ലോകകപ്പിലെ പ്രകടനം മോശമാണെങ്കിലും പാകിസ്താന്‍ താരങ്ങള്‍ ബിരിയാണിയോട് പ്രിയത്തിന് കുറവില്ല. കൊല്‍ക്കത്തയിലെത്തിയ ക്രിക്കറ്റ് താരങ്ങള്‍ ഹോട്ടല്‍ ഫുഡിനോട് നോ പറഞ്ഞ്, ഓര്‍ഡര്‍ ചെയ്ത് ഒരു ലോഡ് കൊല്‍ക്കത്തയിലെ സ്‌പെഷ്യല്‍ ബിരിയാണി.ശനിയാഴ്ച ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന് വേണ്ടിയാണ് താരങ്ങള്‍ കൊല്‍ക്കത്തയിലെത്തിയത്.
ഇന്ത്യയിലെത്തിയ ആദ്യ ദിവസങ്ങളില്‍ പാകിസ്താന്‍ ടീം 15 ദിവസത്തോളം താമസിച്ചത് ഹൈദ്രാബാദിലായിരുന്നു. ഇവിടെയും താരങ്ങള്‍ ഹൈദ്രാബാദിലെ പ്രാദേശിക വിഭവങ്ങള്‍ കഴിക്കാനാണ് കൂടുതല്‍ താത്പ്പര്യം പ്രകടിപ്പിച്ചത്.
ഏഴാമത്തെ മത്സരത്തിനാണ് ഇവര്‍ കൊല്‍ക്കത്തയില്‍ എത്തിയത്. ടിവി9 നല്‍കുന്ന വിവരം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഡിന്നര്‍ വേണ്ടെന്ന് വച്ചാണ് താരങ്ങള്‍ പാര്‍ക്ക് സര്‍ക്കസ് എന്ന റെസ്റ്റോറന്റിലെ ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.















