നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം പ്രഥമ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേലിനായിരുന്നെന്നും എന്നാൽ പിന്നീട് കശ്മീരിന് പ്രത്യേക പദവി നൽകിയതിന്റെ ബുദ്ധിമുട്ടുകൾ നാം അനുഭവിച്ചു എന്നും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. ദേശീയ ഏകതാ ദിനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി. ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ആർട്ടിക്കിൾ 35 എ കശ്മീരിനെ ജനങ്ങളെ പ്രാഥമിക ആവകാശങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതായിരുന്നു. എന്നാൽ, ഇന്ന് സ്ഥിതി ശാന്തമാണ്. കശ്മീരിലെ ജനങ്ങൾക്ക് ജനാധിപത്യ സർക്കാരിന്റെ ഗുണവശങ്ങളെ കാണാനും അനുഭവിക്കാനും സാധിച്ചെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
The integration of all states was assigned to Sardar Vallabhai Patel. All except Jammu and Kashmir.
Art. 35A deprived people of the state from benefits of Fundamental Rights!
Fortunately, things are on track.
People have now come to be exposed to democratic governance, and its… pic.twitter.com/M2bb5w7P9e
— Vice President of India (@VPIndia) October 31, 2023
വിഘടിച്ചുനിന്ന നാട്ടുരാജ്യങ്ങളെ സ്വാതന്ത്യാനന്തര ഭാരതത്തിൽ ലയിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം പട്ടേലിനെയായിരുന്നു. ജമ്മു കശ്മീരിനെ ഭാരതത്തിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയത് മുൻ പ്രധാനമന്ത്രി നെഹ്‌റുവായിരുന്നു. നെഹുറു രാജാ ഹരിസിംഗുമായി നടത്തിയ ധാരണയിലാണ് കശ്മീരിന് പ്രത്യേക പദവി നൽകിയത്. ഇതിന്റെ തിക്തഫലങ്ങൾ രാജ്യം കാലങ്ങളോളം അനുഭവിക്കുകയും ചെയ്തു. ആർട്ടിക്കിൾ 35-എ റദ്ദാക്കിയതോടെയാണ് ഭാരതം അതിന്റെ ദുരവസ്ഥയിൽ നിന്നും മോചിപ്പിക്കപ്പെട്ടത്.
ദേശീയോദ്ഗ്രഥനത്തിന് സർദാർ വല്ലഭായി പട്ടേൽ നൽകിയ സംഭാവനകളെ മാനിച്ച് 2014ൽ നരേന്ദ്രമോദി സർക്കാരാണ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനാമായി ആചരിക്കാൻ തീരുമാനിച്ചത്. ഗുജറാത്തിൽ പട്ടേലിന്റെ പ്രതിമ സ്റ്റാച്യൂ ഒഫ് യഉൂണിറ്റി എന്ന പേരിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇതിനെ എതിർക്കുകയായിരുന്നു.















