ഇസൈജ്ഞാനിയെന്ന് അറിയപ്പെടുന്ന രാജ്യം കണ്ട മികച്ച സംഗീതജ്ഞരിലൊരാളാണ് ഇളയരാജ. തമിഴും മലയാളവും തെലുങ്കും കടന്ന് വിവിധ ഭാഷകളിലെ സിനിമകളിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ പ്രതിഭ. ഇപ്പോഴിതാ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയായി ഒരുങ്ങുകയാണ്.
ഇളയരാജയായി ചിത്രത്തില്‍ വേഷമിടുന്നത് തമിഴ് നടൻ ധനുഷാണ്. ഇക്കാര്യം മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകയും നിരൂപകയുമായ ലത ശ്രീനിവാസനാണ് എക്സിലൂടെ അറിയിച്ചത്. എന്നാൽ ബയോപ്പിക്കിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അതേസമയം ധനുഷ് ഇളയരാജയായി എത്തുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. ക്യാപ്റ്റന്‍ മില്ലറാണ് ധനുഷ് നായകനായി വേഷമിടുന്നവയില്‍ റിലീസിനൊരുങ്ങുന്ന ചിത്രം. സംവിധാനം അരുണ്‍ മതേശ്വരനാണ്. കൂടാതെ ധനുഷിന്റെ അന്‍പതാമത് ചിത്രം സംവിധാനം ചെയ്യുന്നതും ധനുഷ് ആയിരിക്കും. വൻ താരനിരയായിരിക്കും ചിത്രത്തിൽ വേഷമിടുക.