ലക്‌നൗ: ഛത്രപതി ശിവാജി മഹാരാജാവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ജനതാ രാജ’ നാടകത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് നാടകം അരങ്ങേറിയത്.
” 2005-ലാണ് ആദ്യമായി ഞാൻ ‘ജനതാ രാജ’ കാണുന്നത്. അന്ന് മുംബൈയിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. നാടകം കണ്ട് ഞാൻ വളരെ സന്തോഷവാനായിരുന്നു. പിറ്റേദിവസം നമ്മുടെ പാർട്ടിയുടെ പ്രസിഡന്റായി എന്നെ തിരഞ്ഞെടുക്കുന്നുവെന്ന വാർത്തയാണ് എനിക്ക് ലഭിച്ചത്.” – രാജ്‌നാഥ് സിംഗ് പറഞ്ഞു.
അതേസമയം ഛത്രപതി ശിവാജി മഹാരാജാവിന്റെ ജീവിത സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ‘ജനതാ രാജ’ എന്ന നാടകത്തിന്റെ സംഘാടകർക്കും അതിലേക്ക് തനിക്ക് ക്ഷണം ലഭിച്ചതിനും പ്രതിരോധമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. ഛത്രപതി ശിവാജി മഹാരാജാവിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രിമന്ത് ബാബാസാഹേബ് പുരാന്ദരെ നിർമ്മിച്ച ഹ്രസ്വ നാടകമാണ് ജനതാ രാജ.















