സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് രാജ്യോത്സവ ആഘോഷവുമായി കർണാടക. ഇസ്രോ മേധാവി എസ്. സോമനാഥ് ഉൾപ്പെടെ 68 പേർക്കാണ് രാജ്യോത്സവ അവാർഡ് ലഭിക്കുക. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതിനാണ് സേമനാഥിനെ ആദരിക്കുക.
കർണാടക സർക്കാർ നൽകുന്ന രണ്ടാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമാണ് രാജ്യോത്സവ അവാർഡ്. എല്ലാ വർഷവും നവംബർ ഒന്നിനാണ് പുരസ്‌കാരം നൽകുന്നത്. അതാത് മേഖലകളിൽ സ്തുത്യർഹമായ സേവനം നൽകിയതിന്റെ ഭാഗമായി നൽകുന്ന അംഗീകാരമാണ് അവാർഡ്. രൂപീകരണത്തിന്റെ 68-ാം വാർഷികത്തോടനുബന്ധിച്ച് 68 പേർക്കാണ് അവാർഡ് നൽകുക.















