ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരം ശുഭ്മാന്‍ ഗില്‍, സാക്ഷാല്‍ സച്ചിന്റെ മകള്‍ സാറാ ടെന്‍ഡുല്‍ക്കര്‍… ഇവര്‍ പ്രണയത്തിലാണോ ഡേറ്റിംഗിലാണോ എന്ന ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇവർ ഇതുവരെയും പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അതിനുള്ള വകകൾ ആരാധകർക്ക് നൽകിയിട്ടുണ്ട്. അടുത്തിടെ താരത്തിന്റെ ബാറ്റിംഗ് കാണാന്‍ സാറ സുഹൃത്തുക്കള്‍ക്കൊപ്പം പൂനെ എം.സി.എ സ്റ്റേഡിയത്തിലും എത്തിയിരുന്നു.
ഗില്ലിന്റെ ബൗണ്ടറികള്‍ക്ക് സാറ കൈയടിക്കുന്നതിന്റയും ആര്‍പ്പു വിളിക്കുന്നതിന്റെയും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ഇപ്പോള്‍ പുറത്തുവരുന്നത് ഇരുവരും ഒരുമിച്ച് ഒരു റെസ്റ്റോറന്റില്‍ നിന്ന് പുറത്തുവരുന്ന വീഡിയോയാണ്.
മുംബൈയില്‍ ഇന്ത്യ ശ്രീലങ്ക മത്സരം നടക്കാനിരിക്കെയാണ് ഇരുവരും ഒരുമിച്ച് പാപ്പരാസികള്‍ക്ക് മുന്നിലെത്തിയത്. ജിയോ വോള്‍ഡ് പ്ലാസയുടെ ലോഞ്ചിംഗിനാണ് ഇരുവരും ഒരുമിച്ചെത്തിയതെന്നാണ് സൂചന.
View this post on Instagram
“>
View this post on Instagram
View this post on Instagram
“>
View this post on Instagram