വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി

Published by
Janam Web Desk

തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് കോടതി അറിയിച്ചു.

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ അത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ക്ഷേത്രത്തിനുള്ളിലേയ്‌ക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുന്നു. സിനിമ ഷൂട്ടിങ്ങിന്റെ സെക്യൂരിറ്റി ആയി നിൽക്കുന്ന ബൗൺസേഴ്സ് അടക്കം ഭക്തരെ നിയന്ത്രിക്കുന്ന സ്ഥിതി വരും. അതിനാൽ ഭക്തർക്ക് നിയന്ത്രണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് മൈതാനത്ത് അനുമതി നൽകാൻ പാടില്ലെന്നും കോടതി അറിയിച്ചു.

 

Share
Leave a Comment