ഐഐടി കാൺപൂരിൽ പഠിക്കാൻ സുവർണാവസരം. സൈബർ സെക്യൂരിറ്റിയിൽ ഓൺലൈനായി മാസ്‌റ്റേഴ്‌സ് ചെയ്യാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുന്നു. നവംബർ മൂന്നിനാണ് അവസാന തീയതി. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷാ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയെന്നതാണ് പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്.
ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയിലൂടെ സ്‌ക്രീനിംഗ് നടത്തിയാകും തിരഞ്ഞെടുപ്പ്. പ്രവേശനത്തിന് ഗേറ്റ് സ്‌കോർ ആവശ്യമില്ല. ക്രിപ്റ്റോഗ്രഫി, ഓപ്പറേറ്റിംഗ് സിസ്റ്റം തത്വങ്ങൾ, കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ് I, ആപ്ലിക്കേഷൻ സെക്യൂരിറ്റി, മൊബൈൽ സെക്യൂരിറ്റി, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി, കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ് II, ലീനിയർ ആൾജിബ്രയുടെ ആമുഖം, വെബ് സെക്യൂരിറ്റി, നെറ്റ്വർക്ക് സെക്യൂരിറ്റി, നെറ്റ്വർക്ക് സെക്യൂരിറ്റി എന്നിവയെ കുറിച്ച് കോഴ്സിലൂടെ പഠിക്കാൻ കഴിയും. ഹാർഡ്വെയർ സെക്യൂരിറ്റി എംബഡഡ്, സൈബർ ഫിസിക്കൽ സിസ്റ്റം, IoT അധിഷ്ഠിതമായ ക്രിപ്റ്റോഗ്രഫി, അഡ്വാൻസ്ഡ് ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി വിഷയങ്ങളും കോഴ്സ് വഴി പഠിക്കാവുന്നതാണ്.
കുറഞ്ഞത് 55 ശതമാനം മാർക്കോടെയോ അല്ലെങ്കിൽ 5.5/10 സിപിഐയോടെയോ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/എംസിഎ തുടങ്ങിയവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കോഡിംഗിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്ത പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. 1,500 രൂപ
അപേക്ഷാ ഫീസായി അടയ്‌ക്കേണ്ടതാണ്. 8 ലക്ഷം രൂപയാണ് കോഴ്‌സിന്റെ ആകെ ഫീസ്.
ഓൺലൈൻ ലൈവ് സെഷനിലാകും ക്ലാസുകൾ നടക്കുക. കൂടാതെ AI- പവർഡ് സിസ്റ്റം വഴിയും ക്ലാസുകൾ ലഭ്യമാകും. അദ്ധ്യാപകരുടെ ലഭ്യത അനുസരിച്ച് ലൈവ് സെഷനുകളും കാണും.















