കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച സംവിധായകൻ അൽഫോൺസ് പുത്രന്റെ തീരുമാനത്തോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ഏത് രോഗാവസ്ഥയെയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കലയെന്നും സിനിമ തന്നെയാണ് നിങ്ങൾക്കുള്ള മരുന്നെന്നും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ പോസ്റ്റ്:
അൽഫോൺസ് താങ്കൾ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നു..എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകൾ ഞങ്ങൾക്ക് ഇനിയും കാണണം..അതിന് താങ്കൾ സിനിമ ചെയ്തേപറ്റു…ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല…നിങ്ങൾ സിനിമ നിർത്തിയാൽ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങൾ നിർത്തി എന്ന് ഞാൻ പറയും…സിനിമ തന്നെയാണ് അൽഫോൺസ് നിങ്ങൾക്കുള്ള മരുന്ന് …നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന് …നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളിൽ ഞങ്ങൾ മുന്ന് നേരം കഴിക്കാറുള്ളത്…നിങ്ങൾ സിനിമ നിർത്തിയാൽ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങൾ…Plz തിരിച്ചുവരിക…ഞങ്ങളെ രക്ഷിക്കുക..നിങ്ങൾ സിനിമ ചെയ്ത് കാണാൻ ഞാൻ അത്രയും ആഗ്രഹിക്കുന്നു…കേരളം മുഴുവൻ കൂടെയുണ്ട്..സിനിമ ചെയ്തേ പറ്റു..
കഴിഞ്ഞ ദിവസമാണ് സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്ന് അൽഫോൺസ് പുത്രൻ പറഞ്ഞത്. ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചു. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും- എന്നായിരുന്നു പോസ്റ്റ്. സംഭവം ചർച്ച ആയതിന് പിന്നാലെ അൽഫോൺസ് പുത്രൻ തന്നെ നീക്കം ചെയ്തിരുന്നു.