ന്യൂഡൽഹി: തീവ്ര ഇസ്ലാമിക പ്രഭാഷകൻ സാക്കീർ നായിക്കിന്റെ സന്ദർശനത്തിനെതിരെ നൈജീരിയയിൽ പ്രതിഷേധം. നൈജീരിയയിലെ എയർഫോഴ്‌സ്, ഇമിഗ്രേഷൻ അധികാരികളെ ‘മുസ്‌ലിം’ സംഘടനകളായി മുദ്രകുത്തിയതൊടെയാണ് സാക്കിർ നായിക്കിനിതരെ രോഷം ഉയർന്നത്. ഭീകരവിരുദ്ധ നിയമപ്രകാരം ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാളാണ് സാക്കീർ നായിക്.
സാക്കീർ നായിക്ക് സന്ദർശന സമയത്ത് നൈജീരിയൻ സൈനികർക്കും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും ഒപ്പമുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റുകളിലാണ് ഉദ്യോഗസ്ഥരെ മുസ്ലീം എയർഫോഴ്സ്, മുസ്ലീം ഇമിഗ്രേഷൻ എന്നിങ്ങനെ മുദ്രകുത്തിയത്. നൈജീരിയൻ നഗരമായ സോകോട്ടോയലെ സുൽത്താന്റെ ക്ഷണപ്രകാരമാണ് സാക്കീർ നായിക്കിന്റെ സന്ദർശനം. ഇസ്ലാമിക ശരീഅത്ത് നിയമം പിന്തുടരുന്ന പ്രദേശമാണ് സൊകോട്ടോ.
തീവ്രവാദം, അക്രമം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി നിരവധി രാജ്യങ്ങൾ പടികിട്ടാപ്പുള്ളയായി പ്രഖ്യാപിച്ച വിവാദ ഇസ്ലാമിക പ്രഭാഷകനെ സുൽത്താൻ നൈജീരിയയിലേക്ക് ക്ഷണിച്ചതിന് കോലാഹലങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് , വാർത്താ ഔട്ട്ലെറ്റ് ദിസ് ഡേ റിപ്പോർട്ട് ചെയ്തു. തീവ്രവാദിയെ ഉടൻ തിരിച്ചയക്കണം.വംശീയ വിദ്വേഷം ഉയർത്താൻ തീവ്ര ഇസ്ലാമിസ്റ്റ് കാരണമാകുമെന്ന ജനങ്ങളുടെ ആശങ്കയും ദിസ് ഡേ പങ്കുവെക്കുന്നു.
തന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിരോധിച്ചതിനെത്തുടർന്ന് സക്കീർ നായിക്ക് 2016 ൽ ഇന്ത്യ വിട്ടിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള മുസ്ലീം യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചെന്ന കേസും സക്കീർ നായിക്കിന്റെ പേരിൽ നിലനിൽക്കുന്നുണ്. 2017 മുതൽ സാക്കീർ മലേഷ്യയിലാണ് കഴിയുന്നത്. 2019ൽ മലേഷ്യയിൽ പൊതു പ്രസംഗങ്ങൾ നടത്തുന്നതിൽ നിന്നും സാക്കീർ നായിക്കിനെ വിലക്കിയിരുന്നു. ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, കാനഡ, ശ്രീലങ്ക, യുകെ എന്നിവിടങ്ങളിൽ സാക്കീർ നായിക്കിന്റെ പീസ് ടിവിക്ക് നിരോധനമുണ്ട്. 2022-ലെ മംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ്, ഭീകര പ്രവർത്തനങ്ങൾക്ക് തനിക്ക് പ്രചോദനമായത് സക്കീർ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് വെളിപ്പെടുത്തിരുന്നു.















