ന്യൂഡൽഹി: മൊബൈൽ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമായ റെയർ എർത്ത് മെററൽസിന്റെ ഖനനത്തിന് ഇന്ത്യ ഗ്രീൻ ഐലന്റിലേക്കും, ഫെറോ ഐലന്റിലേക്കും പറക്കാൻ തയ്യാറെടുക്കുന്നു. ഡെൻമാർക്കിന്റെ ഭാഗമാണ് ഫെറോ ഐലന്റ്. റെയർ എർത്ത് മെററൽസിന്റെ ഖനനത്തിന് ഏറെ പ്രധാനമാണ് ഗ്രീൻ ഐലന്റും ഫെറോ ഐലന്റും ഉൾപ്പടെയുള്ള നാടുകൾ. ഇതിന്റെ ഭാഗമായി നോർഡിക് ബാൾട്ടിക് ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ മാസം അവസാനം ഫെറോ ഐലന്റ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കും .
നിലവിൽ ലോകത്തിലെ 80 % റയർ എർത്ത് ലോഹങ്ങളുടെ ഉത്പാദന ചൈനയാണ്. സെറിയം ,ലന്താനം,യട്രിയം,സ്കാൻഡിയം,നിയോഡെമിയം,ഡിസ്പ്രോസിയം എന്നിവ എന്നിവ ഇന്നർ മംഗോളിയയുടെ ഭാഗങ്ങളിൽ നിന്നാണ് ഖനനം ചെയ്യുന്നത്.മ്യാന്മാറിലും റെയർ എർത്ത് നിക്ഷേപം ഉണ്ട്.എന്നാൽ ഇതിൽ സിംഹ ഭാഗവും ചൈനയാണ് ഖനനം ചെയ്യുന്നത്. ആസ്ത്രേലിയ ,അമേരിക്കയും ,ഫറോ ഐലന്റുമാണ് മറ്റിടങ്ങൾ. ഇതിന്റെ ആദ്യ പടിയായാണ് ഫെറോ ഐലന്റ് പ്രധനമന്ത്രിയെ നാം ക്ഷണിക്കുന്നത്.















