തിരുവനന്തപുരം: ജില്ലാ കോർപറേഷൻ ബിജെപി കൗൺസിലർ നെടുമം മോഹൻ അന്തരിച്ചു. 62 വയസായിരുന്നു. കോവളം വെള്ളാർ വാർഡ് കൗൺസിലർ ആണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ഇരിക്കുകയായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഏഴുതവണയായി കോർപ്പറേഷൻ കൗൺസിലർ ആയിരുന്ന മോഹൻ ബിജെപി ജില്ലാ കമ്മറ്റിഅംഗം കൂടിയാണ്.