തൃശൂർ: സമാജത്തിനായി സമർപ്പിത ജീവിതം നയിച്ച മുതിർന്ന സംഘ പ്രചാരകൻ ആർ. ഹരിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്തു. പാമ്പാടി ഐവർമഠത്തിനടുത്ത് അധികം ചടങ്ങുകളൊന്നുമില്ലാതെ ലളിതമായ രീതിയിലായിരുന്നു നിമഞ്ജനം.
ഇന്ന് രാവിലെ ഏഴു മണിയോടെ ഐവർമഠത്തിൽ വെച്ച് അദ്ദേഹത്തിന്റെ ചിതാഭസ്മം മൺകുടത്തിൽ ശേഖരിച്ച് പട്ടിൽ പൊതിഞ്ഞു. വിദ്യാനികേതന്റെ ചുമതലയുള്ള ആർ.വി ജയൻ ചിതാഭസ്മം ഏറ്റുവാങ്ങി അടുത്ത് തന്നെയുള്ള ഭാരതപ്പുഴയിൽ നിമജ്ഞനം ചെയ്തു.
ഒക്ടോബർ 29നാണ് സ്വയം സേവകരുടെ പ്രിയപ്പെട്ട ഹരിയേട്ടൻ ഈ ലോകത്തോട് വിട പറഞ്ഞത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ്. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു.















