ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഭൂട്ടാൻ രാജാവ്. നവംബർ 3 മുതൽ 10 വരെയാണ് ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഈ വർഷം ആദ്യം ഭൂട്ടാൻ രാജാവ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് രാജാവിന്റെ ഔദ്യോഗിക സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനൊപ്പം ഭൂട്ടാനിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തും. ഇന്ത്യയിലെത്തുന്ന ഭൂട്ടാൻ രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെത്തുന്ന ഭൂട്ടാൻ രാജാവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിൽ രാജാവ് അസമും മഹാരാഷ്‌ട്രയും സന്ദർശിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പ
യുന്നു.
ഈ വർഷം ആദ്യം ഭൂട്ടാൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിൽ സാമ്പത്തിക മേഖലയിലുൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായിരുന്നു. സമ്പദ് വ്യവസ്ഥയുടെ വളർച്ച, സുരക്ഷ അടക്കമുളള വിഷയങ്ങളും ചർച്ച ചെയ്തിരുന്നു.















