മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തില്‍തുടക്കത്തിലെ രോഹിത് വീണെങ്കിലും ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. രണ്ടുബോള്‍ മാത്രമായിരുന്നു രോഹിത്തിന് ആയുസ്. മധുഷാനകയുടെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ നായകന്‍ തൊട്ടടുത്ത പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്നെത്തിയ കോലി ആക്രമണം ഏറ്റെടുത്തതോടെ ഇന്ത്യ കുതിച്ചു. ഗില്ലും ഗിയര്‍ മാറ്റിയതോടെ ഇന്ത്യ 22 ഓവറില്‍ 134 കടന്നു. രണ്ടാം വിക്കറ്റില്‍ ഇവരുടെ കൂട്ടുകെട്ടും 130 റണ്‍സ് പിന്നിട്ടു. 28 ഓവറില്‍ 172-1 എന്ന നിലയിലാണ്.
50 പന്തിലാണ് കോലി അര്‍ദ്ധശതകം കടന്നത് ഗില്‍ 55 പന്തിലും. 8 കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് കടന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഈ മത്സരത്തില്‍ കിംഗ് സ്വന്തമാക്കി. മറികടന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ അര്‍ദ്ധശതകം നേടുന്ന ഒപ്പണിംഗ് താരമല്ലാത്ത ഒരു പ്ലേയറെന്ന റെക്കോര്‍ഡും കോലി സ്വന്തം പേരിലാക്കി,12 ഹാഫ് സെഞ്ച്വറിയുള്ള സംഗക്കാരെയാണ് മറികടന്നത്.
2023-ല്‍ കൂടുതല്‍ തവണ അര്‍ദ്ധ ശതകം നേടിയ താരമായി ഗില്ലും മാറി. ശ്രീലങ്കയുടെ പത്തും നിസാങ്കയെയാണ് മറികടന്നത്. ഗില്ലിന്റെ ഈ വര്‍ഷത്തെ 12-മാത്തെ അര്‍ദ്ധശതകമാണ് ഇന്നത്തേത്. 75 പന്തില്‍ 77 റണ്‍സ് നേടിയ കോലി 11 ബൗണ്ടറികള്‍ നേടിയപ്പോള്‍. 75 പന്തില്‍ 65 റണ്‍സെടുത്ത ഗില്‍ 9 തവണ ശ്രീലങ്കന്‍ ബൗളര്‍മാരെ ബൗണ്ടറി കടത്തി.















