ഏകദിന ലോകകപ്പിലെ ഏറ്റവും നീളമേറിയ സിക്‌സറിന്റെ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പർ താരം ശ്രേയസ് അയ്യർ. 2023 ലോകകപ്പിലെ 32ാം മത്സരത്തിൽ ശ്രീലങ്കക്കെതിരെയാണ് അയ്യർ പടുകൂറ്റൻ സിക്സർ നേടിയത്. ഈ ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് നൂറുമീറ്ററിലധികം നീളമേറിയ സിക്‌സർ അയ്യർ പറത്തുന്നത്. 106 മീറ്റർ നീളമേറിയ സിക്‌സർ മത്സരത്തിന്റെ 36ാം ഓവറിൽ കാസുൻ രജിതക്കെതിരെയാണ് താരം സ്വന്തമാക്കിയത്. ഗ്ലെൻ മാക്‌സവെല്ലിന്റെ 104 മീറ്റർ നീളമുളള സിക്‌സറെന്ന റെക്കോർഡും ഇതോടെ പഴങ്കഥയായി.
View this post on Instagram
“>
2023 ലോകകപ്പിലെ ഏറ്റലും നീളമേറിയ സിക്സറുകൾ താരം, രാജ്യം, എതിരാളികൾ, ദൂരം എന്നീ ക്രമത്തിൽ;
ശ്രേയസ് അയ്യർ, ഇന്ത്യ, ശ്രീലങ്ക, 106 മീറ്റർ
ഗ്ലെൻ മാക്സ്വെൽ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, 104 മീറ്റർ
ശ്രേയസ് അയ്യർ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, 101 മീറ്റർ
ഫഖർ സമാൻ, പാകിസ്താൻ, ബംഗ്ലാദേശ്, 99 മീറ്റർ
ഡേവിഡ് വാർണർ, ഓസ്ട്രേലിയ, പാകിസ്താൻ, 98 മീറ്റർ