ശ്രീലങ്കയ്‌ക്കെതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ ഇന്ന് കുറിച്ചത്. 302 റണ്‍സിന്റെ കൂറ്റന്‍ വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
ഇതിനിടെ പാകിസ്താന്‍ മുന്‍ താരം ഷൊയ്ബ് അക്തറിന്റെ ഒരു ട്വീറ്റ് വൈറലായി. ശ്രീലങ്കയുടെ സ്‌കോര്‍ ബോര്‍ഡ് കണ്ടിട്ട് റണ്‍സും വിക്കറ്റും തമ്മിലുള്ള വ്യത്യാസം മനസിലാകുന്നില്ലെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. എക്‌സിലെ പോസ്റ്റ് ഇതിനിടെ വൈറലായിട്ടുണ്ട്.
‘എനിക്ക് ഒന്നും മനസിലാകുന്നില്ല, എവിടെയാണ് വിക്കറ്റിന്റെ കോളം എവിടെയാണ് റണ്‍സിന്റെ കോളം.- അക്തര്‍ എക്‌സില്‍ കുറിച്ചു.അഞ്ചു വിക്കറ്റെടുത്ത ഷമിയാണ് ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.
Cant understand where’s the wickets column and where’s the runs column.#INDvsSL
— Shoaib Akhtar (@shoaib100mph) November 2, 2023
“>