ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ 92 റണ്‍സോടെ ടീമിന്റെ ടോപ് സ്‌കോററായത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആയിരുന്നു. മത്സര ശേഷം താരം തന്റെ ഫിറ്റ്‌നസിന്റെ കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തി. മത്സര ശേഷമാണ് താരം ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘ഞാന്‍ പൂര്‍ണ ആരോഗ്യവാനല്ല. ഡെങ്കുവിന് ശേഷം എന്റെ നാലു കിലോയോളം കുറഞ്ഞു.
പന്ത് നന്നായി സ്വംഗ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും, ഞാന്‍ എന്റെ ഏരിയകളില്‍ മാത്രമാണ് കളിക്കാന്‍ ശ്രമിച്ചത്. അപ്പോള്‍ വിസ്‌ഫോടനമായ ബാറ്റിംഗ് കാഴ്ചവയ്‌ക്കാനാകില്ല. ബൗളര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഞാന്‍ ശ്രമിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ എനിക്ക് നല്ല തുടക്കം ലഭിച്ചിരുന്നു, അവസാന മത്സരത്തില്‍ ഒഴികെ.
ഞങ്ങള്‍ ചിന്തിച്ചത് സ്‌ട്രൈക്ക് കൈമാറുന്നതിനെ കുറിച്ചായിരുന്നു. ഇതൊരു 400 റണ്‍ വിക്കറ്റല്ലായിരുന്നു, ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തു, അതാണ് 350 കടക്കാനായത് ‘ -ഗില്‍ പറഞ്ഞു.