വയനാട്: സുൽത്താൻ ബത്തേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോളേജ് പ്രിൻസിപ്പാളിന് കഠിനതടവും ജീവപര്യന്തവും വിധിച്ച് കോടതി. ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
സുൽത്താൻ ബത്തേരി മൈതാനിക്കുന്ന് പ്രവർത്തിക്കുന്ന ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിക് വിമൻസ് കോളേജ് പ്രിൻസിപ്പളായിരുന്ന സക്കരിയ്യ വാഫിയ്‌ക്കാണ് 45 വർഷത്തെ കഠിനതടവ് കോടതി വിധിച്ചത്. 2021-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.