ഹൈദരാബാദ്: തിരുപ്പതി തിരുമല ദേവസ്ഥാനത്ത് ദർശനം നടത്തി ക്രിക്കറ്റ് താരങ്ങളായ റിഷഭ് പന്തും അക്‌സർ പട്ടേലും. ഇന്ന് രാവിലെയാണ് ഇരുവരും തിരുപ്പതിയിൽ ദർശനം നടത്തിയത്. ക്ഷേത്ര ദർശനത്തിന് ശേഷം ഇരുവരും ആരാധകർക്കൊപ്പം സംവദിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
#WATCH | Tirupati, Andhra Pradesh: Cricketers Rishabh Pant and Axar Patel visit Lord Balaji Temple. pic.twitter.com/aZVv8SX9gL
— ANI (@ANI) November 3, 2023
വാഹനാപകടത്തിലുണ്ടായ പരിക്കിന് ശേഷം വിശ്രമത്തിലാണ് പന്ത് ഏറെ കാലത്തിന് ശേഷമാണ് ക്ഷേത്ര സന്ദർശനം നടത്തുന്നത്. അപകടത്തിന് ശേഷം കാൽമുട്ടിലെ ശസ്ത്രക്രിയകൾക്ക് വിധേയനായ താരം വീട്ടിൽ ഫിസിയോതെറാപ്പി ഉൾപ്പടെയുള്ള തുടർ ചികിത്സകൾക്ക് വിധേയനായിരുന്നു. അമ്മയെ കാണാൻ ഡൽഹിയിൽ നിന്ന് റൂർക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു പന്തിന് അപകടം സംഭവിച്ചത്.
ക്രിക്കറ്റിലേക്ക് താരം ഉടനെ മടങ്ങിയെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ച പന്ത് വിക്കറ്റ് കീപ്പിംഗ് ആരംഭിച്ചിട്ടില്ല. ഏകദിന ലോകകപ്പിന് ശേഷം താരം ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.















