കോഴിക്കോട്: തീരദേശ മേഖലയോട് സംസ്ഥാന സർക്കാരും ഇടത്-വലത് മുന്നണികളും കാണിക്കുന്ന അവഗണനയ്ക്ക് എതിരെ ബിജെപി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ വി.കെ. സജീവൻ നടത്തുന്ന പദയാത്ര ആരംഭിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ യാത്ര ഉദ്ഘാടനം ചെയ്തു. നവംബർ ആറിന് ബേപ്പൂരിൽ യാത്ര സമാപിക്കും.
‘തീരദേശ ജനതയ്‌ക്കൊപ്പം എന്നും ബിജെപി ഉണ്ടാകും’ എന്ന് ജാഥ നായകൻ വി.കെ. സജീവൻ വ്യക്തമാക്കി. മുതിർന്ന നേതാക്കളും പ്രവർത്തകരും അടക്കം നിരവധി പേർ യാത്രയിൽ അണിനിരന്നു.
തീരദേശ മേഖലയിലെ കേന്ദ്രസർക്കാർ പദ്ധതി ഉടൻ നടപ്പാക്കുക, തീരദേശ മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെയും ഇടത്-വലത് മുന്നണികളുടെയും അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി തീരദേശ പദയാത്ര നടത്തുന്നത്.