കണ്ണൂർ: തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാക്കത്തോട് സ്വദേശി സി.കെ ഹാഷിം ആണ് പിടിയിലായത്. ഇയാളിൽ നിന്നും 0.698 ഗ്രാം എംഡിഎംഎ എക്‌സൈസ് സംഘം കണ്ടെടുത്തു.
തളിപ്പറമ്പ് റെയ്ഞ്ച് എക്‌സൈസ് ഇൻസ്പെക്ടറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. തളിപ്പറമ്പ് ടൗൺ ഭാഗത്ത് മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഹാഷിമെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഹാഷിം രണ്ട് ആഴ്ച മുമ്പാണ് ജയിലിൽ നിന്നും ഇറങ്ങിയത്. പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















