ഗുജാറാത്തിലെ സോമനാഥ് ക്ഷേത്രവും ആയോദ്ധ്യയിലിലെ രാമക്ഷേത്രത്തിനുമുള്ളത് ഒരേ ചരിത്രമാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഒരോ തവണ പൊളിച്ചുപ്പോഴും ഹിന്ദു സമൂഹം ക്ഷേത്രങ്ങൾ പുനർ നിർമിക്കുകയായിരുന്നു എന്നും കങ്കണ പറഞ്ഞു. സോമനാഥിലെ രാമ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. തന്നെ അനുഗമിച്ച എല്ലാ ഭക്തരോടും താരം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.
സോമനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയത് കങ്കണ തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ സന്ദർശക ഡയറിയിൽ താരം ദർശനത്തിന്റെ അഭിപ്രായം പങ്കുവെക്കുകയും ചെയ്തു. സോമനാഥിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും സന്ദർശനത്തിന് പിന്നാലെ സന്ദർശക പുസ്തകത്തിൽ ഭഗവാന്റെ പേര് തന്നെയാണ് താരം എഴുതിയത്.
പിന്നാലെ താരം ശ്രീകൃഷണ മോക്ഷഭൂമിയിലും ദർശനം നടത്തി. ഭഗവാൻ ശ്രീകൃഷണൻ സ്വർഗാരോഹണം നടത്തിയ സ്ഥലമാണിതെന്നാണ് വിശ്വാസം. ദ്വാപരയുഗാന്ത്യത്തിൽ ഭഗവാൻ ശരീരം ഉപേക്ഷിക്കാനായി ഇവിയെത്തി ധ്യനത്തിലിരുന്നു എന്നും ഭഗവാന്റെ തുടയിൽ കാട്ടാളന്റെ ശരമേറ്റന്നുമാണ് പുരാണമതം.
2017-ലാണ് സോമനാഥിലെ രാമക്ഷേത്രം പുതുക്കി പണിയുന്നത്. അധിനിവേശത്തിന്റെ ഭാഗമായി തകർന്ന ക്ഷേത്രം കാലങ്ങൾക്കിപ്പുറം പുതുക്കിപ്പണിയുകയായിരുന്നു. നിലവിൽ ക്ഷേത്രം സോമനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലാണ്.















