മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരം ദേവനന്ദ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ‘ഗു’-ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിക്കുന്ന ചിത്രം മനുവാണ് സംവിധാനം ചെയ്യുന്നത്.
സൂപ്പർ നാച്ച്വറൽ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദേവനന്ദയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളികപ്പുറത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ ഈ ചിത്രം വേദിയൊരുക്കുന്നു. കുട്ടികൾക്കായി ഒരുക്കുന്ന സൂപ്പർ നാച്വറൽ ഹൊറർ ഫാന്റസി ചിത്രമാണിത്. കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആകർഷിപ്പിക്കുന്ന വിധത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
സൈജു കുറുപ്പ് , മണിയൻപിള്ള രാജു, നിരഞ്ജ മണിയൻപിള്ള രാജു, ലയാ സിംസൺ, അശ്വതി മനോഹർ, കുഞ്ചൻ, ലയാ സിംസൺ, നന്ദിനി ഗോപാലകൃഷ്ണൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം – ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം – ചന്ദ്രകാന്ത് മാധവ്, എഡിറ്റിംഗ് – വിനയൻ എം.ജി, നിർമ്മാണ നിർവഹണം – എസ്. മുരുകൻ.















