ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിലെ ഇന്ത്യൻ താരം മുഹമ്മദ് സിറാജിന്റെ വിക്കറ്റ് നേട്ടമാണ് ആരാധകർക്കിടയിലെ ചർച്ചാവിഷയം. കുശാൽ മെൻഡിസിനെ മൂന്നാം ഓവറിൽ പുറത്താക്കിയപ്പോഴുളള താരത്തിന്റെ ആഘോഷമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ siuuuuuu…. ആഘോഷം അനുകരിച്ചാണ് സിറാജും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ഇരുവരുടെയും ഈ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
ക്രിസ്റ്റ്യാനോയുടെ ഗോൾ സെലിബ്രേഷൻ ഇതിനുമുമ്പും കിക്കറ്റിൽ സിറാജ് അനുകരിച്ചിട്ടുണ്ട്. ലങ്കക്കെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സിറാജ് വീണ്ടും സിആർ7നെ അനുകരിച്ചപ്പോൾ ‘ക്രിസ്റ്റ്യാനോയെ ഓർമ്മിപ്പിക്കുന്നുവെന്നും’ ‘സ്യൂ’ ആഘോഷവുമായി സിറാജ് തിരികെയെത്തി’യെന്നും ആരാധകർ എക്‌സിൽ കുറിച്ചു. ഇന്ത്യക്കായി 16
റൺസിന് മൂന്ന് വിക്കറ്റാണ് താരം നേടിയത്.