കോഴിക്കോട് ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: കണ്ണംപറമ്പിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും തീ ഉയരുന്നത് കണ്ടാണ് വിവരം അറിയുന്നത്. പെട്ടെന്ന് തീപടരുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.

ഫർണിച്ചർ ജോലി ചെയ്യുന്ന ജീവനക്കാർ താമസിക്കുന്നിടത്ത് നിന്നാണ് ആദ്യം തീ ഉയർന്നത്. പിന്നാലെ താഴേക്കും തീ പടരുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ തൊഴിലാളികൾ ഉടൻ തന്നെ പുറത്ത് എത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Share
Leave a Comment