ന്യൂഡൽഹി: 45 ദിവസം പ്രവർത്തനരഹിതമായി വെയ്‌ക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യുമെന്ന് സുപ്രീം കോടതി. കേന്ദ്ര ടെലികോം നിയന്ത്രണ അതോറിറ്റി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പഴയ മൊബൈൽഫോൺ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് 2021-ൽ ട്രായ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനോടനുബന്ധിച്ച് ലോക്കൽ ഡിവൈസ് മെമ്മറിയിലോ ക്ലൗഡിലോ ഗൂഗിൾ ഡ്രൈവിലോ സേവ് ചെയ്തു വച്ചിരിക്കുന്ന ഡാറ്റകളും നീക്കം ചെയ്യുന്നതായിരിക്കും. ഇത്തരത്തിൽ വിവരങ്ങൾ നീക്കം ചെയ്യുന്നത് വഴി മൊബൈൽഫോൺ നമ്പറുകളുപയോഗിച്ചുള്ള വാട്‌സ്ആപ്പ് ഡാറ്റകൾ ദുരുപയോഗം ചെയ്യുന്നത് പരിമിതപ്പെടുത്താൻ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി.