നേപ്പാളിൽ കഴിയുന്ന അടിയന്തര സഹായം ആവശ്യമുള്ള ഇന്ത്യക്കാർക്കായി എമർജൻസി നമ്പർ പുറത്തിറക്കി കേന്ദ്ര സർക്കാർ. നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് സഹായം ആവശ്യമുള്ള ഇന്ത്യക്കാർക്ക് +977-9851316807 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു.
🚨#Alert#Emergency Contact Number for Indians requiring assistance due to the recent earthquake in Nepal:
+977-9851316807@MEAIndia— IndiaInNepal (@IndiaInNepal) November 4, 2023
അർദ്ധരാത്രിയാണ് റിക്ടെർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജാജർകേട്ട്, റുകും വെസ്റ്റ് മേഖലകളിലുണ്ടായ ഭൂകമ്പത്തിൽ 140 പേരുടെ ജീവനനാണ് പൊലിഞ്ഞത്. ഭൂചലനത്തിന്റെ തീവ്രതയും പ്രദേശത്തെ കെട്ടിടങ്ങളുടെ ഘടനയുമാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) ഡയറക്ടർ ഡോ. ഒപി മിശ്ര പറഞ്ഞു. ഭൂകമ്പം കാരണമല്ല അധികം പേരും മരിച്ചത് മറിച്ച് കെട്ടിടങ്ങളുടെ ഘടനയുമാണ് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തനിവാരണ ഏജൻസികളടക്കം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. നേപ്പാളിന് വേണ്ടി സാധ്യമാകുന്ന എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭൂകമ്പത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിലും നാശനഷ്ടങ്ങളുണ്ടായതിലും അതിയായ ദുഖമുണ്ട്. സാധ്യമാകുന്ന എല്ലാ സഹായവും നേപ്പാളിന് വേണ്ടി ചെയ്യും. അവിടുത്തെ ജനങ്ങളോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരന്തത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.















