തൃശൂർ : ആ ആലിംഗനത്തിലുള്ളത് അമ്മയോടുള്ള സ്നേഹം , സഹോദരിമാരോടുള്ള കരുതൽ ഒക്കെയാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു ഇന്ന് തൃശൂരിലെ ഗിരിജ തിയേറ്ററിൽ എത്തിയത് . ഒറ്റപ്പെടുത്താൻ കിണഞ്ഞ് ശ്രമിക്കുന്നവരുടെ വായടപ്പിക്കുന്ന രീതിയിലാണ് കേരളക്കരയിലെ അമ്മമാരും സഹോദരിമാരും സുരേഷ് ഗോപിയെ കാണാൻ എത്തിയത് .
സ്ത്രീകൾക്കായി ഗിരിജാ തിയറ്റർ ഗരുഡന്റെ പ്രത്യേക ഷോ ഒരുക്കിയിരുന്നു . ഇവർക്കൊപ്പം സുരേഷ് ഗോപിയും തിയറ്ററിൽ എത്തിയിരുന്നു . പ്രദർശനത്തിന് ശേഷം സ്ത്രീകളുടെയും , കുട്ടികളുടെയും നീണ്ട നിര തന്നെ സുരേഷ് ഗോപിയെ ആലിംഗനം ചെയ്യാനായി ഓടിയെത്തി . സുരേഷേട്ടാ….ഞങ്ങൾ ഒന്ന് കെട്ടിപ്പിടിക്കട്ടെ എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തെ സ്ത്രീകൾ ആലിംഗനം ചെയ്തത്. കുട്ടികളും അദ്ദേഹത്തെ കെട്ടിപ്പിടിക്കാൻ തിരക്ക് കൂട്ടി.
സിനിമയ്‌ക്ക് കിട്ടുന്നത് വലിയ പിന്തുണയാണെന്നും , അത് ഈശ്വരാനുഗ്രഹമാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത് .















