റായ്പൂർ: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവിനെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ. ബിജെപി നാരായൺപൂർ ജില്ലാ വൈസ് പ്രസിഡന്റ് രത്തൻ ദുബെയാണ് കൊലപ്പെട്ടത്. ശനിയാഴ്ചയാണ് കൗശൽനാർ മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ബിജെപി നേതാവിനെ ഭീകരർ കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഛത്തീസ്ഗഡിൽ 90 നിയമസഭാ സീറ്റുകളിലേക്ക് നവംബർ 7,17 തീയതികളിലായി രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. നവംബർ ഏഴിന് 20 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.















