കോഴിക്കോട്: നടുവണ്ണൂരിനടുത്ത് കരുവണ്ണൂരിൽ വാഹനാപകടത്തിൽ ഭർത്താവിനോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി മരിച്ചു. പേരാമ്പ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടർ ഇതേ ദിശയിലെത്തിയ സ്വകാര്യബസിലും എതിരെ വന്ന പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു. രമ്യയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.