കോട്ടയം: പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനം. കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ക്ലാസ് ലീഡർ കൂടിയായ വിദ്യാർത്ഥി ബഹളം വച്ച സഹപാഠികളുടെ പേരെഴുതിയതിനായിരുന്നു. ഇതോടെ പ്രകോപിതരായ സഹപാഠികൾ വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് തല്ലിച്ചതച്ചു.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. സഹപാഠികൾ ആദ്യം വിദ്യാർത്ഥിയുടെ മുഖത്തടിച്ചു. ശേഷം നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഈ കാര്യം പുറത്ത് പറഞ്ഞാൽ കുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മർദ്ദനമേറ്റ കുട്ടി പറഞ്ഞു. ദേഹമാസകലം വേദന അനുഭവപ്പെട്ടതോടെ വിദ്യാർത്ഥി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം രക്ഷിതാക്കൾ അറിയുന്നത്.















