ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിലെ വിജയത്തിന് പിന്നാലെ ലോകകപ്പ് സെമികളിക്കുമെന്ന് തറപ്പിച്ച് പറഞ്ഞ് പാകിസ്താൻ താരം. കിവീസിനെതിരെ പാകിസ്താന് വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇടം കൈയൻ ബാറ്റർ ഫഖർ സമാനാണ് ആത്മവിശ്വാസം പ്രകടപ്പിച്ചത്. നമ്മൾ ഇത്തരത്തിൽ അക്രമിച്ചാണ് കളിക്കുന്നതെങ്കിൽ നമ്മൾ എന്തായാലും സെമി കളിക്കാൻ സാധ്യതയുണ്ടെന്നാണ് താരം വ്യക്തമാക്കിയത്.
‘നമ്മളെ സംബന്ധിച്ച് എല്ലാ മത്സരവും ഒരു ജീവന്മാരണ പോരാട്ടണമാണ്. ടീം മിറ്റിംഗിൽ ഇനിയുള്ള മത്സരങ്ങളെല്ലാം ആക്രമിച്ച് കളിക്കുക എന്ന ശൈലി പിന്തുടരനാണ് തീരുമാനം. ഞങ്ങൾ എല്ലാവരും അതേ മനോഭാവം തുടരാണ് തീരുമാനം. എല്ലാവരും സ്‌കോർ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതന്റെ ഏറ്റവും മികച്ച സെഞ്ച്വറിയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 193 റൺസു പോലെ ഏറെ പ്രിയപ്പെട്ടത്.
ഞങ്ങൾ തുടർന്നു ആക്രമിച്ചാകും കളിക്കുക. നമുക്ക് സെമിയും ഫൈനലും കളിക്കാനാകുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു’- ഫഖർ സമാൻ മത്സര ശേഷം പറഞ്ഞു.63 പന്തിൽ 100 അടിച്ച പാക് താരം 81 പന്തിൽ 126 റൺസ് എടുത്ത് നിൽക്കേയാണ് മഴയെത്തിയതും കളി മുടക്കിയതും പാകിസ്താനെ വിജയികളായി പ്രഖ്യാപിക്കുന്നതും.















