കോൺഗ്രസും ബിജെപിയും ആംആദ്മി പാർട്ടിയെക്കാൾ ചെറുിയ പാർട്ടികളാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആംആദ്മിയുടെ പത്തിലൊന്നുപോലുമില്ല ബിജെപിയെന്നും മറിച്ച് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഏറ്റവും വിശ്വാസമുള്ളത് ആംആദ്മി പാർട്ടിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസോ ബി.ജെ.പിയോ ഏതെങ്കിലും ഗ്രാമത്തിൽ ചെന്ന് പാർട്ടിൽ ചേരാൻ ആവശ്യപ്പെട്ടാൽ ആരും മുന്നോട്ട് വരില്ല. എല്ലാ വീട്ടിലെയും കുട്ടികൾ പറയുന്നത് തങ്ങൾക്ക് ആം ആദ്മി പാർട്ടിയിൽ ചേരാൻ ആഗ്രഹമുണ്ടെന്നാണ്. ആം ആദ്മി പാർട്ടിയിൽ ജനങ്ങൾക്ക് അത്രക്ക് പ്രതീക്ഷയും വിശ്വാസവുമാണുള്ളത്.
അതേസമയം, ഡൽഹിയിലെ മദ്യനയ അഴിമതിയെ തുടർന്ന് ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ ഇഡി അന്വേഷണം നടത്തുകയാണ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേസിൽ മുൻപ് അറസ്റ്റ്ിലായിരുന്നു. പിന്നാലെ മന്ത്രിസഭയിലെ മറ്റ് ചിലരും അന്വേഷണത്തിന്റെ നിഴലിലാണ്. അഴിമതി നിർമാർജനത്തിന്റെ പേരിൽ അധികാരത്തിലെത്തിയ പാർട്ടിയിൽ നിന്നു തന്നെ അഴിമതി ആരോപണത്തിൽ അകപ്പെട്ടതോടെ ജനങ്ങൾ ഭരണത്തിൽ അസംതൃപ്തരാണ്. ഈ വസ്തുക നിലനിൽക്കെയാണ് കെജ്‌രിവാളിന്റെ പുതിയ വാദങ്ങൾ.















