ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാട് കടുപ്പിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വളരെ സങ്കീർണമാണെന്നും ഭീകരവാദത്തെ ചെറുക്കാനുള്ള എല്ലാ സഹായമുന്നൊരുക്കങ്ങളും ഇന്ത്യ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിന്റെ യുദ്ധം ഭീകരവാദത്തിനെതിരെ പോരാടുന്ന മുഴുവൻ ജനാധിപത്യ ലോകത്തിന്റെയും യുദ്ധമാണ്. ഒക്ടോബർ ഏഴിന് ഇസ്രായേൽ നഗരങ്ങളിൽ ഹമാസ് നടത്തിയത് അതിക്രൂരമായി ഭീകരപ്രവർത്തനമാണ്.
ബാധിക്കുന്ന പ്രധാനപ്പെട്ടൊരു വിഷയമാണ്. ഐഎസിനേക്കാൾ ക്രൂരമായ ഭീകര സംഘടനയാണ് ഹമാസ്. പാലസ്തീനും ഇസ്രായേലും തമ്മിലുള്ള വിശദമായ ചർച്ചകളിലൂടെ മാത്രമേ ഈ സങ്കീർണാവസ്ഥയ്‌ക്ക് ഒരു പരിഹാരം കണ്ടെത്താനാകൂവെന്നും ജയശങ്കർ പറഞ്ഞു.
ഇസ്രായേൽ വിദേശകാര്യമന്ത്രി ഇലി കോഹനുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്രായേലിനൊപ്പം ഉണ്ടാകുമെന്ന ഇന്ത്യയുടെ നിലപാട് ജയശങ്കർ ആവർത്തിക്കുകയും ഇസ്രായേലിന് പിന്തുണ നൽകുകയും ചെയ്തു. സ്ഥിതിഗതികളെക്കുറിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ചർച്ചകൾ നടത്തിയിരുന്നു.