തിരുവനന്തപുരം: കഴിവുള്ളവർക്ക് അവസരവുമുണ്ട് എന്ന സാഹചര്യത്തിലേക്ക് രാജ്യം മാറുന്ന കാഴ്ചയാണ് നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ കാണുന്നതെന്ന് വിദേശകാര്യമന്ത്രി വി.മുരളീധരൻ. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവ കേന്ദ്ര നെടുമങ്ങാട് സംഘടിപ്പിച്ച തൊഴിൽ മേള (ജോബ് എക്‌സ്‌പോ 23) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗാര്‍ത്ഥികളും തൊഴില്‍ ദാതാക്കളും തമ്മിലുള്ള നൈപുണ്യ അന്തരം പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കഴിവുള്ളവർക്ക് അവസരവുമുണ്ട് എന്ന സാഹചര്യത്തിലേക്ക് രാജ്യം മാറുന്ന കാഴ്ചയാണ് നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ കാണുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകിയാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. പ്രാവീണ്യവും നേതൃപാടവവും തെളിയിക്കുന്ന അറിവ് ആർജിച്ച് വികസിത ഭാരതം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. സ്വതന്ത്ര ഭാരതമെന്ന സ്വപ്നം സാധ്യമാക്കിയവരുടെ ആഗ്രഹങ്ങളിലെ സമൃദ്ധ ഭാരതത്തിനായി പരിശ്രമിക്കാമെന്നും വി. മുരളീധരൻ പറഞ്ഞു.
50ൽ പരം സ്ഥാപനങ്ങൾ എക്സ്പോയിൽ പങ്കെടുത്തു. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി മൂവായിരത്തിൽ അധികം തൊഴിൽ അവസരങ്ങളാണ് തൊഴിൽ മേളയിലൂടെ ലഭ്യമാക്കുന്നത്.















